
പൊന്നാനി; കഞ്ചാവിന് നൽകിയ് 45000 രൂപ, പക്ഷേ യുവാവ് നൽകിയത് പറമ്പിലെ കമ്മ്യൂണിസ്റ്റ് പച്ച ഉണങ്ങിയത്. ഒടുവിൽ സംഭവം എത്തിയത് തട്ടിക്കൊണ്ട് പോകലിലും മർദ്ദനത്തിലും .
പൊന്നാനിയിലാണ് സംഭവം, എടപ്പാൾ നരിയൻ സ്വദേശി കിരൺ (18) ആണ് പോലീസിന്റെ പിടിയിലായത്, 45000 രൂപ പൊന്നാനി സ്വദേശി ബഷീറിന് നൽകിയിരുന്നതായും എന്നാൽ കഞ്ചാവിന് പകരം ബഷീർ നൽകിയത് കമ്മ്യൂണിസ്റ്റ് പച്ച ഇല ആയിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തട്ടിക്കൊണ്ട് പോകുന്നതും , മർദിച്ച് അവശനാക്കുന്നതും.
കുപിതനായ കിരണും സുഹൃത്തുക്കളും മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 4 ലക്ഷം രൂപയായിരുന്നു. പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments