കോഴിക്കോട് : വർക് ഷോപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ആഡംബര കാറുകൾ കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്ത്. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ആഢംബര കാറുകൾ അറ്റകുറ്റപണി നടത്തുന്ന വർക് ഷോപ്പിൽ കഴിഞ്ഞ ദിവസം രാവിലെയാണ് തീപിടിത്തം ഉണ്ടായത്. കുന്ദമംഗലം മുറിയനാലിൽ ജോഫിയുടെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലാണ് സംഭവം. 13 കാറുകളിൽ പതിനൊന്നും കത്തി നശിച്ചു. ഇവയെല്ലാം ബെൻസ് കാറുകളാണ്. വർക് ഷോപ്പിനുള്ളിൽ പുക ഉയരുന്ന സമീപ വാസികൾ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ജോഫി ഉടൻ സ്ഥലത്ത് എത്തിയെങ്കിലും ജോഫിക്ക് രണ്ട് കാറുകൾ മാത്രമാണ് സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞത്.
Also read : കോവിഡ്-19 : മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി
ശേഷം വെളളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച്, മുക്കം, നരിക്കുനി എന്നിവടങ്ങളിൽനിന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഏകദേശം നാല് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോ ലീസിന്റേയും കെഎസ്ഇബിയുടേയും വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവും എന്നും അന്വേഷണം ആരംഭിച്ചെന്നും കുന്ദമംഗലം പോലീസ് അറിയിച്ചു.
Post Your Comments