കുവൈറ്റ് സിറ്റി : രണ്ടു മലയാളികൾ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട് ഏലത്തൂർ സ്വദേശി ടി.സി.അബ്ദുൽ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാൽ (65) എന്നിവരാണ് മരണമടഞ്ഞത്.
കുവൈറ്റ് മെറ്റൽ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ ക്വാളിറ്റി കണ്‍ട്രോളറായിരുന്ന വിജയ ഗോപാൽ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം 40 വർഷത്തോളമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: പാർവതി. മക്കൾ: ഡോ. അജയൻ, സഞ്ചയൻ(ന്യൂസിലാൻഡ്). കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറായ അബ്ദുൽ അഷ്റഫ്. അമീരി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ണ്ടാഴ്ച്ചയോളമായി അമീരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ:താഹിറ, മകൻ:ജുനൈദ്.
Also read : കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ; ട്രംപിന്റെ നടപടികളെ വിമര്‍ശിച്ച് ഒബാമ
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളികൂടി മരണപ്പെട്ടു. അഞ്ച് വര്‍ഷമായി സൗദിയില്‍ സിസിസി എന്ന കമ്പനിയില്‍ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന് പിള്ള (61) ആണ് റിയാദിലെ ആശുപത്രിയില്‍ ശനിയാ രാത്രി എട്ടിനു മരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദിയില്‍ വരുന്നതിന് മുമ്പ് ദുബായിലും കുവൈത്തിലുമായി 25 വര്‍ഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. മാതാവ്: പത്മാക്ഷിയമ്മ, ഭാര്യ: രമ മണി. മകള്‍: ആതിര. മരുമകന്: വിഷ്ണു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി.
യുഎഇയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള(61)യാണ് യുഎഇയിൽ മരിച്ച ഒരു മലയാളി. ഇന്നലെ രാത്രിയാണ് കോവിഡ് പരിശോധനാ ഫലം പുറത്തു വന്നത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 79 ആയി. കോവിഡ് ബാധിച്ച് അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു. ബനിയാസില്‍ ഗ്രോസറി നടത്തുന്ന മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) ഇന്നലെ രാത്രി 12 മണിയോടെ മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. കുഞ്ഞാമു കടയുടെ ലൈസന് പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments