കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ. മറ്റു വാഹന കമ്പനികൾക്ക് പിന്നാലെ മഹീന്ദ്രയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ചുവട് വെക്കുന്നു. ന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ വില്പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകൾ ആശ്രയിക്കുമ്പോൾ മഹീന്ദ്ര ഒരുപടി മുന്നേറി വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി ഓണ്‍ മഹീന്ദ്ര എന്ന ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കോണ്ടാക്ട്‌ലെസ് സര്‍വ്വീസ് ആപ്പില്‍ സര്‍വ്വീസ് ബുക്കുചെയ്യല്‍, സെന്റര്‍ തിരഞ്ഞെടുക്കല്‍, പിക്ക്അപ്പ്-ഡ്രോപ്പ് സംവിധാനം, സര്‍വ്വീസ് കോസ്റ്റ്, വെഹിക്കിള്‍ഹിസ്റ്ററി, വാറണ്ടി, ആര്‍എസ്എ റിന്യൂവല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മഹീന്ദ്രയുടെ ജീവനക്കാര്‍ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുമെന്നും കമ്പനി ഉറപ്പ് നൽകുന്നു.
Also read : വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിൽ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ എത്തി
വാഹനം സര്‍വ്വീസ് ചെയ്യുന്നതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കുകയാണ് മഹീന്ദ്രയുടെ കോണ്‍ടാക്ട് ലെസ് സര്‍വ്വീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വാഹനം സര്‍വ്വീസ് ബേയില്‍ കയറ്റിയതിന് പിന്നാലെ വാഹനത്തില്‍ ചെയ്യുന്ന ജോലികളെല്ലാം ഉപയോക്താവിന് വീഡിയോ കോളിലൂടെ കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള സൗകര്യം ഇതിലൂടെ ലഭിക്കുന്നു. വാഹനത്തിന്റെ സര്‍വ്വീസ് വിവരങ്ങളും റെക്കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. വാഹനത്തില്‍ നടത്തിയ റിപ്പയറും മാറ്റിയ പാര്‍ട്‌സുകളുടെയും വിവരവും അറിയാവുന്നതാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പണമടയ്ക്കാം. സര്‍വ്വീസ് രേഖകള്‍ വാട്‌സ്ആപ്പിലൂടെ ഉപയോക്താവിന് ലഭ്യമാക്കും.
Post Your Comments