ദോഹ: വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ടുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ച് ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പുതിയ സേവനങ്ങൾ ഡിജിറ്റൽ രീതിയിൽ നൽകുന്നതിനും, കടലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
Read Also: സംസ്ഥാനത്ത് ഈ വർഷം പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താം, അനുമതി നൽകി കേന്ദ്രം
https://www.mol.gov.qa/En/pages/default.aspx എന്ന വിലാസത്തിൽ പുതിയ സേവനം ലഭ്യമാണ്. പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ, വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ, വർക്ക് പെർമിറ്റ് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷകൾ, ലേബർ റിക്രൂട്ട്‌മെന്റ്‌റ് അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ, ലേബർ റിക്രൂട്ട്‌മെന്റ് അംഗീകാരം പുതുക്കുന്നതിനുള്ള അപേക്ഷകൾ, ലേബർ റിക്രൂട്ട്‌മെന്റ് അംഗീകാരത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾ ഓൺലൈനിലൂടെ ലഭ്യമാകും.
Post Your Comments