തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും മഹീന്ദ്രയുടെ ആഡംബര കാർ സമർപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ ആഢംബര എക്സ്‌യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ എക്സ്‍യുവി 700 AX7 ഓട്ടോമാറ്റിക് ആണ് ഗുരുവായൂരപ്പന് സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയക്ക് ശേഷം കിഴക്കേനടയിൽ നടന്ന ചടങ്ങിലാണ് വാഹനം ഗുരുവായൂരപ്പന് സമർപ്പിച്ചത്.
ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ആട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ വേലുസ്വാമി, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയന് വാഹനത്തിന്റെ താക്കോൽ കൈമാറി.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് മഹീന്ദ്ര എക്സ്‍യുവി 700. രണ്ടായിരം സിസി വൈറ്റ് കളർ ആട്ടോമാറ്റിക് പെട്രോൾ എഡിഷൻ എക്സ്‌യുവിയാണ് ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചത്. 29 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺ റോഡ് വില.
Post Your Comments