Latest NewsNewsAutomobile

അധിക മൈലേജ്, സ്റ്റൈലിഷ് ലുക്ക്! ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ വിപണിയിലെത്തി

ഡീസൽ വകഭേദത്തിന് 815 കിലോഗ്രാമും, സിഎൻജി വകഭേദത്തിന് 750 കിലോഗ്രാമും പേലോഡ് ശേഷി നൽകിയിട്ടുണ്ട്

വാഹനങ്ങൾ വാങ്ങുമ്പോൾ അധിക മൈലേജ് ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് അധിക മൈലേജ് ഉറപ്പുനൽകുന്ന ‘മഹീന്ദ്ര ജീതോ സ്ട്രോംഗ്’ എന്ന മോഡലാണ് പുതുതായി വിപണിയിൽ എത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മോബിലിറ്റി ലിമിറ്റഡാണ് ഈ മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച മൈലേജുമായി ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരിക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് ഈ മോഡൽ പുറത്തിറക്കിയത്.

ഡീസൽ വകഭേദത്തിന് 815 കിലോഗ്രാമും, സിഎൻജി വകഭേദത്തിന് 750 കിലോഗ്രാമും പേലോഡ് ശേഷി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ ഉൽപ്പാദനശേഷി വളരെയധികം കൂടുതലാണ്. ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡന്റ് ഇൻഷുറൻസും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. ഡീസൽ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎൻജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.

Also Read: തലശേരി കോടതിയിലെ സിക വൈറസ് ബാധ: ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button