Latest NewsKeralaNews

ചില രോഗികൾ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്നു; വയനാട്ടില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

വയനാട്: വയനാട്ടില്‍ ചില രോഗികൾ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്. ഇത്തരം രോഗികളെ പറ്റിയുള്ള വിവരങ്ങൾ കണ്ടെത്താന്‍ എസ്പിയുടെ നേതൃത്വത്തില്‍ വിവിധ ടീമുകളായി തിരിഞ്ഞ് ഇന്ന് മുതല്‍ പ്രത്യേക പരിശോധനകൾ നടത്തും.

വയനാട്ടിൽ നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സുപ്രധാന സമ്പർക്ക വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഒരു വനിതാ ഉദ്യോഗസ്ഥയുമടങ്ങുന്ന പ്രത്യേക സംഘം രോഗികളെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചോദ്യം ചെയ്യുക. ഇത് കൂടാതെ ജില്ലയിലെ ഒരോ രോഗിയുടെയും സഞ്ചാര പാത പൊലീസും തയാറാക്കും. ഇതുവഴി ആരോഗ്യ വകുപ്പിന് ലഭിക്കാത്ത സമ്പർക്ക വിവരങ്ങൾകൂടി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

ALSO READ: ഇന്ന് മുതൽ പോലീസിന്റെ പ്രവർത്തനത്തിന് അടിമുടി മാറ്റത്തിനു വേണ്ടി ഡിജിപിയുടെ ശുപാർശ

കണ്ടെയിന്‍മെന്‍റ് സോണില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങൾ എത്തിച്ചുനല്‍കാനും പ്രത്യേക വാട്സ് ആപ്പ് നമ്പർ വഴി സംവിധാനമൊരുക്കും. പതിവുപോലെ അതിർത്തിയിലടക്കം ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ സമ്പർക്ക വിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും പ്രത്യേക വിഭാഗം പ്രവർത്തിക്കും. രോഗിയുടെ ബന്ധുക്കളെയും കൂട്ടുകാരെയുമടക്കം തുടർച്ചയായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ സേനാംഗങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘം ഇന്ന് മുതല്‍ പ്രവർത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button