ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും അപമാനിച്ച പാക് മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. 20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികര്‍ പാകിസ്ഥാനുണ്ടെന്നാണ് അഫ്രീദിയുടെ അവകാശവാദം. കശ്മീരിനായി 70 വര്‍ഷമായി യാചിക്കുകയാണ്. അഫ്രീദി, ഇമ്രാന്‍ ഖാന്‍, ബജ്വ പോലുള്ള ജോക്കര്‍മാര്‍ക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാകിസ്ഥാനികളെ കബളിപ്പിക്കാനാകും. എന്നാല്‍, വിധി ദിവസം വരെ കശ്മീര്‍ ലഭിക്കില്ല. ബംഗ്ലാദേശിന്റെ കാര്യം ഓര്‍മ്മ വേണം എന്ന് ഗംഭീർ വ്യക്തമാക്കി.
Read also: തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ കൂടുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 639 പേര്‍ക്ക്
പാക് അധീന കശ്മീരിലെത്തിയപ്പോഴാണ് ഷാഹിദ് അഫ്രീദി ഇന്ത്യയെ വിമർശിച്ചത്. ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ രോഗം മോദിയുടെ മനസിലുണ്ട്. പാകിസ്ഥാന്റെ ആകെ സൈനികരുടെ എണ്ണമായ ഏഴ് ലക്ഷം പട്ടാളക്കാരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. കശ്മീരികള്‍ പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്. എന്നായിരുന്നു അഫ്രീദിയുടെ വിമർശനം.
Post Your Comments