ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയ്്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. കുവൈറ്റ് പൊതുമാപ്പ് നല്‍കിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നിവേദനമായി പരിഗണിച്ച് അടിയന്തര പരിഹാരം കാണാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ജസ്റ്റിസ്മാരായ നാഗേശ്വര റാവു, സഞ്ജയ് കിഷന്‍ കൗള്‍, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് നിര്‍ദ്ദേശം.ഏതെല്ലാം രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുണ്ടെന്ന് പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചു.
കുവൈറ്റിലെ പൊതുപ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ തോമസ് മാത്യു കടവിലും പൊതുമാപ്പ് ലഭിച്ച് അവിടെ ക്യാമ്പില്‍ കഴിയുന്ന നാല് പേരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിയമപരമായ റസിഡന്‍സ് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് കൊവിഡ് പശ്ചാത്തലത്തിലാണ് കുവൈറ്റ് പൊതുമാപ്പ് നല്‍കിയത്.
Post Your Comments