ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക് ഡൗൺ മെയ് 17ന് അവസാനിക്കാനിരിക്കെ നാലാം ഘട്ട ലോക്ക് ഡൗൺ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തു വിടുന്നത് സംബന്ധിച്ച് നിർണായക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വെള്ളിയാഴ്ച വൈകുന്നേരം ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് അമിത് ഷാ വിളിച്ചത്. സംസ്ഥാനങ്ങളുടെ ശുപാര്‍ശ ചര്‍ച്ച ചെയ്തു.
ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പെട്ടെന്ന് പിന്‍വലിച്ചേക്കില്ല. ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കൂ. എന്നാല്‍, നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം വര്‍ധിക്കുകയാണ്. പ്രവാസികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും മടക്കവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വെല്ലുവിളിയാണ്. അതിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85,000 കവിഞ്ഞ് ചൈനയെ മറികടന്നു.
Post Your Comments