ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുമായി തെരുവില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് പെരുവഴിയിലായ കുടിയേറ്റ തൊഴിലാളികള്‍ക്കും പാവപ്പെട്ട കര്‍ഷകര്‍ക്കും നേരിട്ട് പണം ലഭിക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.
ശനിയാഴ്ച വൈകിട്ട് ഡല്‍ഹി സുഖ്ദേവ് വിഹാര്‍ ഫ്ളൈ ഓവറിനു സമീപം ക്യാന്പ് ചെയ്തിരുന്ന തൊഴിലാളികളുമായാണ് രാഹുല്‍ ആശയവിനിമയം നടത്തിയത്.രാഹുലിന്റെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ കാലത്ത് തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വീട്ടിലെത്താന്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളും രാഹുല്‍ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞതായി കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പാഠം പഠിക്കാതെ ചൈന: മരപ്പട്ടി മുതൽ വവ്വാല് വരെ, വുഹാനിലെ വെറ്റ് മാര്‍ക്കറ്റുകള്‍ ഇപ്പോഴും സജീവം
അതേസമയം രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതിന് പിന്നാലെ ചില കുടിയേറ്റ തൊഴിലാളികളെ ഡല്‍ഹി പൊലീസ് പ്രതിരോധ തടവില്‍ പാര്‍പ്പിച്ചതായി കോണ്‍ഗ്രസ്. എന്നാല്‍, ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. ‘രാഹുല്‍ ഗാന്ധി വരികയും കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചതിന് ശേഷം അദ്ദേഹത്തിെന്റ അനുയായികള്‍ അവരുടെ വണ്ടിയില്‍ തൊഴിലാളികളെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഒരു പൊലീസുകാരന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ പലരും കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
Post Your Comments