Latest NewsNewsGulf

ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു ;രണ്ടു ദിവസത്തിനിടെ നഷ്ട്ടമായത് 7 ജീവൻ

അബുദാബി :ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു.  ഇന്ന് മൂന്ന് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുകയാണ്.

എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽവച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തിൽ മരിച്ചു. മുബാറകിയയിൽ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാദാപുരം കുനിയിൽ സ്വദേശി മജീദ് മൊയ്തു (47) ദുബായിൽ മരിച്ചു.

രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button