ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 24 അത്യാധുനിക യുദ്ധ ഹെലികോപ്റ്ററുകള്‍ യുഎസ്സില്‍ നിന്ന് വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. ഇതിനായി യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി യുഎസ് നാവിക സേനയുടെ മധ്യസ്ഥതയിൽ 90.5 കോടി ഡോളറിന്റെ കരാറിലാണ്(6832കോടിരൂപ) ഇന്ത്യ കരാർ ഒപ്പിട്ടു.
കാലഹരണപ്പെട്ട ഇന്ത്യന്‍ നേവി സീ കിംഗ് ഹെലികോപ്റ്ററുകള്‍ക്ക് പകരം എംഎച്ച് 60ആര്‍ ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ്, പാകിസ്ഥാന്‍ അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും കണ്ടെത്തുകയാണ് ഈ ഹോലികോപ്റ്ററുകളുടെ ദൗത്യം. നോര്‍വീജിയന്‍ കമ്പനിയായ കോങ്‌സ്ബെര്‍ഗ് ഡിഫന്‍സ് & എയ്‌റോസ്‌പേസ് ആണ് ഈ ഹെലികോപ്റ്ററുകള്‍ വികസിപ്പിച്ചെടുത്തത്. നേവല്‍ സ്‌ട്രൈക്ക് മിസൈല്‍ (എന്‍എസ്എം) വിക്ഷേപിക്കാന്‍ ഇവയ്ക്ക് കഴിയും. 185 കിലോമീറ്റര്‍ പരിധിയിലുള്ള യുദ്ധക്കപ്പലുകൾ ഇവയ്ക്ക് നേരിടാനാവും. അടുത്ത വര്‍ഷം യുഎസില്‍ നിന്നുള്ള ആദ്യത്തെ എംഎച്ച് -60 ആര്‍ ഹെലികോപ്റ്ററുകള്‍ ഇൻഡിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Also read ; ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ
2019 ഏപ്രിലില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച 2.6 ബില്യണ്‍ ഡോളറിന്റെ പാക്കേജിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഒപ്പിട്ട കരാറിന്റെ മൊത്തത്തിലുള്ള മൂല്യം. ചോപ്പറുകള്‍, അവയുടെ സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആയുധ സംവിധാനങ്ങള്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. കപ്പലുകള്‍, എംകെ 54 ടോര്‍പ്പിഡോകള്‍, കൃത്യമായ സ്ട്രൈക്ക് റോക്കറ്റ് എന്നിവയെയൊക്കെ ലക്ഷ്യമിടാവുന്ന ആയുധ സംവിധാനങ്ങളാണിവ.
Post Your Comments