ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നതാണ് പദ്ധതിയെന്ന് 11 പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ ഫണ്ട് വഴി 18,700 കോടി കൈമാറി, പിഎം ഫസല്‍ഭീമ യോജന വഴി 6,400 കോടി രൂപ നല്കി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
I will be announcing 11 measures today, of which 8 of them relate to strengthening infrastructure, capacities and building better logistics, while the rest 3 will pertain to governance and administrative reforms: Finance Minister Nirmala Sitharaman https://t.co/vjHIv6COWI pic.twitter.com/7WNxHEHJdn
— ANI (@ANI) May 15, 2020
പ്രഖ്യാപിക്കുന്നതില്‍ എട്ട് പദ്ധതികള്‍ കാര്‍ഷികമേഖലയുടെ അടിസ്ഥാന വികസനത്തിനും മൂന്നെണ്ണം ഭരണപരമായ മാറ്റങ്ങളുമാണ്. വിതരണശൃംഖലയിലെ പരിഷ്കരണം പ്രഖ്യാപനത്തിലുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ ഭൂരിപക്ഷം പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.രാജ്യത്ത് 85% നാമമാത്ര ചെറുകിട കര്‍ഷകരുണ്ടെന്നും 4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് മാസത്തിനിടെ നല്‍കിയതും ചെമ്മീന്‍ കൃഷികാര്‍ക്ക് ഉള്‍പ്പടെ നല്‍കിയ സഹായവും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ചില പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ
കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി. രണ്ട് കോടി കര്‍ഷകര്‍ക്ക് സഹായം
വനിത ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍ നല്‍കും
കയറ്റുമതിക്ക് സര്‍ക്കാര്‍ സഹായം
മത്സ്യതൊഴിലാളികള്‍ക്ക് ഇരുപതിനായിരം കോടി
ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്ക് 10,000 കോടി രൂപ
രാജ്യാന്തര ബ്രാന്‍ഡുകളുടെ വികസനചത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക ക്ലസ്റ്റര്‍ രൂപീകരിക്കാം
74,300 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾ സംഭരിച്ചു
560 ലക്ഷം ലീറ്റർ പാൽ അധികം സംഭരിച്ചു
Post Your Comments