രാജ്യത്ത് ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ പരിശീലന സെഷനുകളും ചാറ്റ് റൂമുകളും സംശയങ്ങള്‍ ചോദിക്കുന്നതിനുള്ള സൗകര്യവും ബി.സി.സി.ഐ ആപ്ലിക്കേഷനിലുണ്ട്.
കളിക്കാരുടെ ഭക്ഷണക്രമവും വ്യായാമവും ശാരീരികക്ഷമതയും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി പ്രതിദിനം നിരീക്ഷിക്കുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധമാല്‍ അറിയിച്ചു. ഓരോ കളിക്കാരുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റോത്തോര്‍ പ്രത്യേകമായി സമയം ചിലവിടും. ലോക്ഡൗണിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ക്രിക്കറ്റ് താരങ്ങളുടെ കാര്യക്ഷമമായ പരിശീലനത്തിനാണ് ബി.സി.സി.ഐ ശ്രമം.
Post Your Comments