Latest NewsNewsIndia

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയത്തിലേക്ക്

ന്യൂഡൽഹി: ലോക്ക് ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ദൗത്യം വിജയകരമായി മുന്നേറുന്നു. കുടുങ്ങി കിടക്കുന്നവർക്ക് വേണ്ടി ഇന്ത്യൻ റെയിൽവേ ഇതുവരെ ഓടിച്ചത് 642 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ ആണ്.

ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. വിവിധഭാഷാ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നത്.

ALSO READ: കോവിഡിനു പിന്നാലെ ദേശീയതലത്തിൽ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ

ബീഹാര്‍-169, ഛത്തീസ്ഗഢ്-6, ആന്ധ്രപ്രദേശ്-3, ഹിമാചല്‍ പ്രദേശ്-1, ജമ്മുകാശ്മീര്‍-3, ഝാര്‍ഖണ്ഡ്-40, കര്‍ണാടകം-1, മധ്യപ്രദേശ്-53, മഹാരാഷ്ട്ര-3, മണിപ്പൂര്‍,മിസോറം-1, ഒഡീഷ-38, രാജസ്ഥാന്‍-8, തമിഴ്‌നാട്,തെലങ്കാന, ത്രിപുര- 1 വീതം, ഉത്തര്‍പ്രദേശ്-301, ഉത്തരാഖണ്ഡ്-4, പശ്ചിമബംഗാള്‍-7 എന്നിങ്ങനെ ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സര്‍വീസ് അവസാനിപ്പിച്ചത്. ഈ പ്രത്യേക ട്രെയിനുകളില്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് സൗജന്യമായിഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button