തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താൻ റയിൽവെ തീരുമാനം. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ട്രെയിനുകളാണ് സ്പെഷ്യൽ സർവീസ് നടത്തുകയെന്നും റയിൽവെ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്ന റൂട്ടും തീയതികളും
- ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ: ജനുവരി 2,9, 16
- ട്രെയിൻ നമ്പർ 07176 കൊല്ലം – സെക്കന്തരാബാദ് സ്പെഷ്യൽ: ജനുവരി 4, 11, 18
- ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ: ഡിസംബർ 21നും 28 നും,
- ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ: ഡിസംബർ 16, 23, 30
- ട്രെയിൻ നമ്പർ 07179 കാക്കിനട ടൗൺ കൊല്ലം സ്പെഷ്യൽ: ജനുവരി ഒന്നിനും, 8 നും,
- ട്രെയിൻ നമ്പർ 07180 കൊല്ലം ഗുണ്ടൂർ സ്പെഷ്യൽ: ജനുവരി 3നും 10 നും
- ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ: ജനുവരി 4,11,18
- ട്രെയിൻ നമ്പർ 07182 കൊല്ലം കാക്കിനാട സ്പെഷ്യൽ: ജനുവരി 06 നും
- ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യൽ: ജനുവരി 15, 22
- ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യൽ: ജനുവരി 17, 24 തിയതികളിലും സർവ്വീസ് നടത്തും.
Post Your Comments