UAELatest NewsNewsGulf

ലോകത്തിലെ ഏറ്റവും വലിയ ഭണ്ഡാരപ്പെട്ടിയായി മാറി ബുര്‍ജ് ഖലീഫ

ദുബായ് • ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണ് ബുര്‍ജ് ദുബായ് എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫ. ഇനി ഉയരത്തിന്റെ മാത്രമാവില്ല ബുര്‍ജ് ഖലീഫ അറിയപ്പെടുക. കൊറോണ വൈറസ് പ്രതിസന്ധിയുടെ കാലത്ത് വിശക്കുന്നവന് അന്നം നല്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭണ്ഡാരപ്പെട്ടിയായി മാറിയിരിക്കുകയാണ് ബുര്‍ജ് ഖലീഫ.

828 മീറ്റർ നീളമുള്ള ബുർജ് ഖലീഫയിലെ 12 ലക്ഷം ബൾബുകൾക്ക് ഇനി കരുതലിന്റെ പ്രകാശമായിരിക്കും. ഒരു നേരത്തെ ഭക്ഷണത്തിനുള്ള 10 ദിർഹം സംഭാന നൽകിയാൽ ബുർജ് ഖലീഫയിലെ ഒരു ബൾബ് പ്രകാശിക്കും.

ഒരാള്‍ക്കു ഭക്ഷണം വാങ്ങാന്‍ ആവശ്യമായ തുകയാണ് ഇത്തരം സംഭാവനകളിലൂടെ ലക്ഷ്യമിടുന്നത്. ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്രമല്ല, ഏറ്റവും മുകളില്‍ വെളിച്ചത്തിനായി ലേലം വിളിക്കാനും കഴിയും.

ഇതിലൂടെ ഇതുവരെ 1.2 ദശലക്ഷം ഭക്ഷണപ്പൊതിക്കുള്ള പണം പദ്ധതിയിലൂടെ ഇതുവരെ സമാഹരിച്ചു കഴിഞ്ഞു.റംസാൻ മാസത്തിൽ യുഎഇ പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിയോട് ഐക്യപ്പെട്ടാണ് ബുർജ് ഖലീഫയുടെ പദ്ധതിയും ആരംഭിച്ചത്. www.tallestdonationbox.com എന്ന വെബ്സൈറ്റിലൂടെയാണ് സംഭാവന നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button