Latest NewsUAENewsInternationalGulf

ദുബായ് നഗരത്തിന് കുടയൊരുക്കി ബുർജ് ഖലീഫ: വീഡിയോ വൈറലാകുന്നു

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ കാലാവസ്ഥയും വെള്ളം കെട്ടിനിൽക്കുന്ന റോഡുകളുമാണ് ഇപ്പോൾ യുഎഇയിലെ കാഴ്ച്ച. ഇതിനിടെ ഒരു വ്യത്യസ്തമായ കാഴ്ച്ച സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് പങ്കുവെച്ച വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Read Also: ആകാശത്തിൽ പറന്നത് വെറും 42 മണിക്കൂര്‍ മാത്രം: ആഢംബര ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചടുക്കി, കാരണം ഇത്

പെരുമഴയിൽ ദുബായ് നഗരത്തിന് കുടയൊരുക്കുന്ന ബുർജ് ഖലീഫയുടെ കംപ്യൂട്ടർ അനിമേറ്റഡ് വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ അതിന്റെ ഏതാണ്ട് പകുതിക്ക് മുകളിൽ വെച്ച് രണ്ടായി പിളരുകയും ഒരു കുട അതിനകത്ത് നിന്ന് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്. സുതാര്യമായ ആ കുടയിൽ ദുബായ് ഡെസ്റ്റിനേഷൻ എന്ന ഹാഷ് ടാഗും കാണാം. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ ജനശ്രദ്ധ നേടിയത്.

അതേസമയം, രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആകാശം മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റവും ഉയർന്ന താപനില.

Read Also: ഹോട്ടൽ മുറിയിൽ ഒരു രാത്രി കൂടി തങ്ങണമെന്ന് നിർബന്ധം : എതിർത്ത യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചുകൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button