തിരുവനന്തപുരം: ഋഷി പീഠത്തിൽ ഇരുന്നാണ് അച്ഛൻ സമാധിയായതെന്നു നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനനന്ദൻ. അച്ഛന്‍റെ സമാധി സ്ഥലം പൊളിക്കാൻ സമ്മതിക്കില്ല. അച്ഛനെ കാണാതായെന്ന പരാതി അന്വേഷിക്കാൻ സമാധി സ്ഥലം പൊളിക്കാതെ തെര്‍മൽ സ്കാനര്‍ ഉപയോഗിച്ച് പരിശോധന നടത്താമെന്നു ഒരു മാധ്യമ ചർച്ചയിൽ മകൻ പറഞ്ഞു.
read also: നിറത്തിന്റെ പേരിൽ അവഹേളനം, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പരിഹാസം : നവവധു ജീവനൊടുക്കി
മകന്റെ വാക്കുകൾ ഇങ്ങനെ,
‘അച്ഛൻ സമാധിയാകുമെന്ന് പറഞ്ഞപ്പോൾ അമ്മ പോ ചേട്ടാ എന്ന് പറഞ്ഞു. തമാശ ആണെന്നാണ് കരുതിയത്. ഋഷി പീഠത്തിൽ ഇരുന്നാണ് അച്ഛൻ സമാധിയായത്. ജോലി സ്ഥലത്ത് നിൽക്കുമ്പോഴാണ് അനുജൻ വിളിച്ച് അച്ഛന് കാണാണം വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഞാൻ എത്തിയപ്പോള്‍ അച്ഛാ അച്ഛാ എന്ന് വിളിച്ചശേഷം കുലുക്കി നോക്കിയിട്ടും അനങ്ങിയില്ല.
പത്മാസനത്തിലാണ് അച്ഛൻ ഇരുന്നത്. മൂക്കിൽ കൈവെച്ചപ്പോള്‍ ശ്വാസമുണ്ടായിരുന്നില്ല. വയറിന് അനക്കമായിരുന്നില്ല. ഒരുപാട് തവണ വിളിച്ചുനോക്കിയിരുന്നു. അത് സത്യമുള്ള കാര്യമാണ്. അച്ഛൻ സമാധിയായത് തന്നെയാണ്. സമാധാനമായി പോകുന്ന ഈ ക്ഷേത്രത്തിൽ വെച്ചാണ് അച്ഛൻ സമാധിയായിട്ടുള്ളത്.സമാധി അത്ര നിസാര കാര്യമല്ല. വെറുതെ പോയിരുന്നാൽ സമാധിയാകില്ല. അതിനൊക്കെ ഓരോ ധ്യാനങ്ങളുണ്ട്, സമാധിയായാൽ പിന്നെ ആരും തൊടാൻ പാടില്ല’- സനന്ദൻ പറഞ്ഞു.
Post Your Comments