
ദുബായ്: ജന്മദിനം ഇനി ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാം. ഇതിനായുള്ള അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ബുർജ് ഖലീഫയുടെ മുൻപിൽ നിന്ന് ആശംസാ കാർഡോ വീഡിയോയോ സൗജന്യമായി തയാറാക്കാനുള്ള അവസരമാണുള്ളത്.
ഫെബ്രുവരി 28 വരെ എല്ലാ ദിവസവും രാത്രി 8.45 ന് ‘ഹാപ്പി ബർത് ഡേ ടു യു’ സന്ദേശങ്ങളാൽ ബുർജ് ഖലീഫ പ്രകാശിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ദുബായ് മാൾ വാട്ടർഫ്രണ്ട് പ്രൊമെനേഡിലേക്ക് ചെന്ന് ബുർജ് ഖലീഫയ്ക്ക് മുൻപിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഷോ ആരംഭിക്കുമ്പോൾ ജന്മദിന വ്യക്തിയുടെ സെൽഫികളോ ഫോട്ടോകളോ ക്ലിക്ക് ചെയ്യാനും ഹാപ്പി ബർത് ഡേ പാട്ടോടുകൂടിയ വീഡിയോ പകർത്താനുമുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ആർക്കും ഷോ ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനുമുള്ള അവസരമുണ്ട്.
അതേസമയം, ബുർജ് ഖലീഫയിലെ ലേസർ ഷോകൾ ഈ മാസം ആദ്യം മുതൽ വീണ്ടും അവതരിപ്പിക്കാൻ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലേസർ ഷോ അരങ്ങേറുന്നത്.
Post Your Comments