ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം. ബുർജ് 124, 125 നിലകളിലുള്ള അറ്റ് ദ് ടോപ്പിൽ 60 ദിർഹത്തിനു സന്ദർശനം നടത്താനുള്ള അവസരമാണ് യുഎഇയിലെ താമസക്കാർക്ക് ലഭിച്ചിട്ടുള്ളത്. സെപ്തംബർ 30 വരെ പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വേനൽക്കാല ഓഫറായാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.
ടിക്കറ്റ് കൗണ്ടറുകൾ വഴിയും ബുർജ് ഖലീഫ വെബ്‌സൈറ്റ് വഴിയും ബുക്ക് ചെയ്യാം. atthetop.ae എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ടിക്കറ്റ് കൗണ്ടറുകളിൽ സന്ദർശകർ ദേശീയ തിരിച്ചറിയൽ കാർഡ് കാണിക്കണം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയിൽ നിന്നുള്ള നഗരകാഴ്ചകൾ ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്കെത്തുന്നത്.
2010 ജനുവരി 4നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തത്.
Read Also: ‘ഗുരുതരമായ ലംഘനം’: ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ
Post Your Comments