Latest NewsIndiaNews

കോവിഡ്: നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: കൊറോണ വൈറസ് ചികിത്സയ്ക്കായി നാല് പരമ്പരാഗത ആയുർവേദ മരുന്നുകൾ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരെ ആയുർവേദ മരുന്നുകൾ പരീക്ഷിക്കുന്നതിന് ആയുഷ് മന്ത്രാലയവും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. പരീക്ഷണങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. കോവിഡ് രോഗികൾക്ക് ഒരു ആഡ്-ഓൺ തെറാപ്പിയും സ്റ്റാൻഡേഡ് കെയറും ആയി ഇവ പരീക്ഷിക്കും. നമ്മുടെ പരമ്പരാഗത ചികിത്സാ രീതി ഈ പകർച്ചാവ്യാധിയെ മറികടക്കാനുള്ള വഴി കാണിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.

Read also: സമരം നടത്തി നാട്ടിൽ പോയി; ഇപ്പോൾ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button