കൊറോണ കാരണം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ജനങ്ങളെല്ലാം വീട്ടിനുള്ളിലാണ്, ഇതോടെ ഇന്റർനെറ്റ് ഉപയോഗവും കുത്തനെ ഉയർന്നിട്ടുണ്ട്.
യൂ ട്യൂബും , ഫേസ്ബുക്കും വാട്സപ്പും ഇൻസ്റ്റഗ്രാമുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണവും പതിൻ മടങ്ങ് കൂടിയാതായാണ് റിപ്പോർട്ടുകൾ, ഈ ലോക്ക് ഡൗൺ സാധ്യത ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ ആളാണ് ‘arjyou’ എന്ന അർജുൻ.
വൻ സ്വീകാര്യത നേടിയ അർജുന്റെ ചാനലിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സിനെയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ കിട്ടിയത്. യൂ ട്യൂബിലടക്കം അർജുന്റെ വീഡിയോകൾക്ക് വൻ ആരാധകരാണ് ഉളളത്.
2013 ലാണ് ചാനൽ തുടങ്ങിയതെങ്കിലും വേറിട്ട ആശയവുമായി ലോക്ക് ഡൗൺ കാലത്ത് എത്തിയപ്പോഴാണ് വൻ ഹിറ്റായത്, ടിക് ടോക് റോസ്റ്റ്- റിയാക്ടിങ് എന്നാണ് ഇതിന്റെ പേര്.
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ,ഫോളോവേഴ്സുള്ള യൂട്യൂബറായ പ്യൂഡിപെയുടെ മലയാളം വേർഷനെന്നാണ് അർജുനെ കണക്കാക്കുന്നത്.
https://www.youtube.com/watch?v=uW5q7gZH2WM
Post Your Comments