മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 24 പേര് കൂടി അറസ്റ്റിലായി. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം 133 ആയി. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് പേരും ഉള്‍പ്പെടുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നൂറിനടത്ത് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയ് ഒന്നിന് അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു.
ഏറെ വിവാദമായ സംഭവത്തില്‍ പാല്‍ഘര്‍ എസ്.പിയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും 35 പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്.
കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച് രണ്ട് സന്യാസിമാരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. സംഭവുമായി ബന്ധപ്പെട്ട് ആകെ 133 മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments