ന്യൂഡല്‍ഹി മഹാരാഷ്ട്രയിലെ പാല്‍ഘറില്‍,രണ്ട് സന്യാസിമാരെയും ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ചു കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അഖില ഭാരതീയ സന്ത് സമിതി. ആള്‍ക്കൂട്ടക്കൊലക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടുമാണ് സമിതി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
എഫ്‌ഐആര്‍ അനുസരിച്ച് പ്രതി ചേര്‍ത്തിരിക്കുന്ന മൂന്ന് പേര്‍ സിപിഐഎം പ്രവര്‍ത്തകരും ഒരാള്‍ എന്‍സിപി പ്രവര്‍ത്തകനും ആയതിനാല്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന ആരോപണവും കത്തിലുണ്ട്.ശരിയായ ദിശയില്‍ നീങ്ങണമെങ്കില്‍ സിബിഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ആള്‍ക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 101 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ലോക്കല്‍ പൊലീസും അവരുടെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്.
അതിന്റെ ഫലമായി കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസ് ഇടപെടല്‍ നടത്തുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം, കോവിഡ് -19 മൂലമുണ്ടായ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ കാരണമാണെന്ന വാദമാണ് പോലിസ് മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം ഭയാനകമായ കുറ്റകൃത്യങ്ങള്‍ ഇനിയും അനുവദിച്ചുകൂടെന്നും ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയിലും ആവശ്യപ്പെടുന്നു.
ഉദ്ധവിന്റെ മുഖ്യമന്ത്രിസ്ഥാനം തുലാസിൽ, കോടതി നിർദ്ദേശം ബിജെപിയ്ക്ക് ലോട്ടറി : സഖ്യം പിളരുമെന്ന് സൂചന
‘രണ്ട് ഹിന്ദു സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക പൊലീസും പങ്കാളികളാണ്. അതുകൊണ്ട് തന്നെ അന്വേഷണം എന്‍ഐഎ പോലുള്ള ഉന്നത ഏജന്‍സിയെ ഏല്‍പ്പിക്കണം. സംസ്ഥാന പോലീസിനെ ഈ പ്രത്യേക വിഷയത്തില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Post Your Comments