കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഫർവാനിയ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ആയ ഫിലിപ്പീൻസ് സ്വദേശി ജെറാർഡൊ കാസിലോ ആണ് മരിച്ചത്. കുവൈറ്റിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെ ആളാണ് ജെറാർഡൊ. നേരത്തെ രണ്ടു ഡോക്ടർമാരും ഒരു നഴ്സുമാണ് മരിച്ചത്.
യു.എ.ഇയില്‍ തിങ്കളാഴ്ച 680പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, മൂന്ന് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 201ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,878ഉം ആയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 577 പേര്‍ക്ക് കൂടി സുഖം പര്പിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം എണ്ണം 5,381 ആയി ഉയർന്നു.
Post Your Comments