ന്യൂഡല്‍ഹി: ഇന്ത്യക്ക് ആശ്വാസമായി കോവിഡ് സുഖപ്പെടുന്നവരുടെ നിരക്ക് ഉയർന്നു . രോഗമുക്‌തിയുടെ ശതമാനം 31.15 ആയി ഉയര്‍ന്നു. 20,917 പേരാണ് ഇതുവരെ സുഖപ്പെട്ടത്.തിങ്കളാഴ്‌ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1,559 രോഗികള്‍ സുഖം പ്രാപിച്ചു. ഇതേസമയത്ത് 4,213 പേര്‍ പോസിറ്റീവായി. 97 മരണം റിപ്പോര്‍ട്ട് ചെയ്‌തു.
കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി; അമേരിക്കയിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 67,152 പേരാണ് കോവിഡിന്റെ പിടിയിലായത്. ഇതില്‍ 2,206 പേര്‍ മരിച്ചു.നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് 3.2 ശതമാനമാണ്. മരിച്ചവരില്‍ 65 ശതമാനവും പുരുഷന്‍മാരാണ്. 86% പേര്‍ക്കും മറ്റു ഗുരുതരരോഗങ്ങളുണ്ടായിരുന്നു. ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് ഏഴ് ശതമാനമാണ്.
Post Your Comments