COVID 19Latest NewsNews

‘ആയുഷ് 64’ കോവിഡിനെ നേരിടാൻ ഫലപ്രദമെന്ന് പഠന റിപ്പോർട്ട് 

കൊവിഡ‍ിനെ ചികിത്സിക്കാന്‍ ആയുര്‍വേദ മരുന്നായ ആയുഷ് 64 ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആയുഷ് മന്ത്രാലയവും സിഎസ്‌ഐആറും നടത്തിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടു.1980 ല്‍ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്നില്‍ മാറ്റംവരുത്തിയാണ് ആയുഷ് 64ന് രൂപം നല്‍കിയത്. കൊറോണ ചികിത്സിക്കാന്‍ മെച്ചപ്പെട്ട ഔഷധമാണ് ആയുഷ് 64 വിദ​ഗ്ധര്‍ വ്യക്തമാക്കി.

Also Read:തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നേപ്പാളില്‍ നിന്നും തിരിച്ച് ധര്‍മ്മജന്‍ ബോൾഗാട്ടി

ആയുഷ് 64ന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിപുലമായി പഠിച്ചു. നേരിയതോ മിതമായതോ ആയ അണുബാധയുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആയുഷ് മന്ത്രാലയത്തിന്റെ ചീഫ് ക്ലിനിക്കല്‍ കോര്‍ഡിനേറ്ററും ഡയറക്ടറുമായ അരവിന്ദ് ചോപ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button