Latest NewsKeralaNews

തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതല്ല യാഥാര്‍ഥ്യമെന്ന് സുരേഷ് ഗോപി

‘കായങ്ങള്‍ നൂറ്’ എന്ന സംഗീത ആല്‍ബത്തില്‍ വേറിട്ട ലുക്കില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇതിന് പിന്നാലെ ഈ പുതിയ ലുക്കില്‍ സുരേഷ് ഗോപിയെ ചിത്രീകരിച്ച ഒരു ചിത്രവും പ്രചരിച്ചു. അദ്ദേഹം നായകനായി, നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന കാവല്‍ എന്ന ചിത്രത്തിലെ ലുക്കാണ് ഇതെന്ന തരത്തിലാണ് പലരും ചിത്രം ഷെയർ ചെയ്‌തത്‌. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി. പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്‍റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള എന്‍റെ ചിത്രങ്ങളോ ഡിസൈനുകളോ അല്ല സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read also: രോഗി രോഗിയായിരിക്കണം എന്ന അവരുടെ വാക്കുകൾ മുറിവുണ്ടാക്കുന്നു; പച്ചമാംസം ചുടുന്നതിന് തുല്യമായ വേദനയാണ്, എന്നിട്ടും പബ്ലിസിറ്റിയെന്ന് കുത്തുവാക്കുകളാണെന്ന് നന്ദു മഹാദേവ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം പുരോഗമിക്കുന്നതോ ആയ എന്‍റെ ഏതെങ്കിലും പ്രോജക്ടുകളുമായി ബന്ധമുള്ള എന്‍റെ ചിത്രങ്ങളോ ഡിസൈനുകളോ അല്ല സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തെറ്റായ വിവരങ്ങളോടെ അവ പ്രചരിപ്പിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്‌. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്‍റെ 250-ാം ചിത്രത്തിന്‍റെയും തുടര്‍ന്നു വരുന്ന രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെയും ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രമേ ഈ താല്‍ക്കാലിക ഗെറ്റപ്പ് ഉണ്ടാവൂ. അതിനുശേഷം ഷേവ് ചെയ്‍ത ലുക്കിൽ കാവലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button