അതിഥി തൊഴിലാളികളെ നിങ്ങള്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കിയത് നമുക്ക് പ്രിയപ്പെട്ട സോണിയാ ഗാന്ധി : നോട്ടീസ് അടിച്ച് വിതരണം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കൊറോണ കഴിഞ്ഞ രാജ്യം ഒരു പുതിയ ലോകത്തേയ്ക്ക് പോകുമ്പോഴേയ്ക്കും രാഷ്ട്രീയ നേട്ടം കൊയ്യാനൊരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തരേന്ത്യയിലാണ് രാഷ്ട്രീയമുതലെടുപ്പ് നടക്കുന്ന കാഴ്ച. അതിഥി തൊഴിലാളികളെ നിങ്ങള്‍ക്ക് ടിക്കറ്റ് എടുത്തു നല്‍കിയത് നമുക്ക് പ്രിയപ്പെട്ട സോണിയാ ഗാന്ധി… നോട്ടീസ് അടിച്ച് വിതരണം ചെയ്താകട്ടെ ് കോണ്‍ഗ്രസ് എം.എല്‍എയും

read also : ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിയ്ക്കാനിരിയ്‌ക്കെ ആര്‍ക്കൊക്കെ യാത്ര ചെയ്യാം.. ബുക്കിംഗ്, ട്രെയിന്‍ സമയം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ

പഞ്ചാബില്‍ നിന്നുമുള്ള ട്രെയിനിലാണ് ഈ കാഴ്ച. ബിഹാറിലേക്ക് യാത്ര തിരിക്കുന്ന ട്രെയിനിലെ യാത്രാക്കാര്‍ക്കെല്ലാം ഒരു ലഘുലേഖ ലഭിച്ചു. ‘നിങ്ങളുടെ യാത്രക്കുള്ള ടിക്കറ്റുകള്‍ക്ക് പണം നല്‍കിയത് സോണിയാഗാന്ധിയാണ്.’ എന്നായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

‘നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമയത്തെല്ലാം കോണ്‍ഗ്രസ് കൂടെയുണ്ടാകും’ എന്ന തലക്കെട്ടില്‍ അച്ചടിച്ച ലഘുലേഖ വിതരണം ചെയ്തത് എം.എല്‍.എ അമരീന്ദര്‍ രാജ വാറിങ്ങാണ്. ബിഹാറിലെ മുസഫര്‍പുരിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് തൊഴിലാളികളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ട്രെയിന്‍ പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം ഒരു പ്രസംഗവും നടത്തി. ‘സോണിയാഗന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമാണ് ഇന്ന് നിങ്ങളെ ഇവിടെ നിന്നും യാത്രയാക്കുന്നത്.’ യാത്രക്കിടയില്‍ ലഘുലേഖ മുഴുവനും വായിക്കണമെന്നും അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.

Share
Leave a Comment