Latest NewsNewsIndia

മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നിർണായക ചർച്ചയ്‌ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി

കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ലോക്ക് ഡൗൺ നീട്ടിയത്

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിമാരുമായി നിർണായക ചർച്ചയ്‌ക്കൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. ചെവ്വാഴ്ചയാണ് ചർച്ചയെന്നാണ് വിവരം. വിഡിയോ കോൺഫറൻസിലൂടെയായിരിക്കും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുക.

കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ലോക്ക് ഡൗൺ നീട്ടിയത്. മൂന്നാം വട്ട ചർച്ചയാണ് മുഖ്യമന്ത്രിമാർക്കൊപ്പം പ്രധാനമന്ത്രി നടത്തുന്നത്. കോവിഡുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളായിരിക്കും യോഗത്തിൽ ചർച്ചക്കെടുക്കുക. കൊറോണ വൈറസ് വ്യാപനം, പ്രതിരോധ പ്രവർത്തനങ്ങൾ, ലോക്ക് ഡൗൺ തുടരണോ, സാമ്പത്തിക മേഖലയിലെ പ്രതിസന്ധികൾ, കണ്ടോൺമെന്റ് മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾ അവലോകനം ചെയ്യും.

സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്യും. തെലങ്കാനയും മറ്റ് ചില സംസ്ഥാനങ്ങളും ലോക്ക് ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്.മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും പ്രധാന മെട്രോ നഗരങ്ങളിലും കോവിഡ് വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണ്.

ALSO READ: ഇന്ത്യയുമായി മികച്ചൊരു ബന്ധം; ആഗ്രഹം പ്രകടിപ്പിച്ച് താലിബാന്‍

അതേസമയം ലോക്ക്ഡൗണിന് ശേഷം വ്യവസായങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച പരീക്ഷണമായിട്ടായിരിക്കണം ഫാക്ടറികൾ തുറക്കേണ്ടതെന്നും സുരക്ഷാ സംവിധാനം കാര്യക്ഷമമാണെന്ന് സംസ്ഥാനസർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button