ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ദേശീയ താത്പ്പര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കി ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്താന്റെ പുനര്‍ നിര്‍മ്മാണത്തില്‍ അയല്‍ രാജ്യങ്ങളുടെ സംഭാവനയെയും സഹകരണത്തെയും താലിബാന്‍ സ്വാഗതം ചെയ്തു.
അമേരിക്ക-താലിബാന്‍ സമാധാന കരാറിനു ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനമായിരുന്നു ഇത്. നേരത്തെ, അഫ്ഗാനിലെ സിഖ് ഗുരുദ്വാരക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ-താലിബാന്‍ ചര്‍ച്ചകള്‍ക്ക് യു എസ് ആഗ്രഹം പ്രകടിപ്പിച്ചതിനിടയിലാണ് താലിബാന്റെ പരാമര്‍ശം. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ പ്രത്യേക പ്രതിനിധി സല്‍മയ് ഖലീല്‍സാദ് കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. അടിയന്തിര വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തിന് ഇന്ത്യ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലര്‍ത്തുന്നതിന്റെ ഭാഗമായി ഭീകരവാദികളുടെ സുരക്ഷിത താവളങ്ങളും ഒളിസങ്കേതങ്ങളും കണ്ടെത്തി നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ത്യ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സീനിയര്‍ ഡയറക്ടര്‍ ലിസ കാര്‍ട്ടിസും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്‍ ജസ്റ്ററും ഖലീല്‍സാദിനെ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.
Post Your Comments