ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തി. കാശ്മീര്‍ താഴ്വരയിലെ പാകിസ്ഥാനുമായുള്ള നിയന്ത്രണ രേഖയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഉന്നത സൈനിക മേധാവികളോടും അര്‍ദ്ധസൈനിക വിഭാഗങ്ങളോടും ഇന്നലെ നടത്തിയ അവലോകന യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന് മുന്നോടിയായുള്ള നടപടിയാണിതെന്ന് റിപ്പോര്‍ട്ടുണ്ട്. കേണല്‍ റാങ്ക് ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതിന് പിന്നാലെയാണ് ഡോവല്‍ അവലോകന യോഗം നടത്തി സുരക്ഷ വര്‍ദ്ധിപ്പിച്ചത്. മെയ് 11 ന് സൈനിക- അര്‍ദ്ധസൈനിക താവളങ്ങളില്‍ ഒരേസമയം ചാവേര്‍ ആക്രമണം നടത്താന്‍ തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദിന്റെ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ് ഉണ്ട്. കൂടാതെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെയാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നത്.
Post Your Comments