UAELatest NewsNewsGulf

കൊവിഡ്-19 : തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

ഷാര്‍ജ : കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് ആണ് ഷാർജയിൽ മരിച്ചത്.

ഷാർജയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അബ്ദുൾ റസാഖ്. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു ഇദ്ദേഹം മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഖബറടക്കം ഗൾഫിൽ തന്നെ നടക്കുമെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ അഷറഫ് പറഞ്ഞു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button