Latest NewsNewsIndia

കോവിഡ് ബാധിച്ച് മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍

ന്യൂ ഡല്‍ഹി: തലസ്ഥാന നഗരമായ ന്യൂ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിള്‍ അമിത് കുമാറിന്റെ കുട്ടിയുടെ സംരക്ഷണം ആണ് ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. ട്വിറ്ററിലൂടെയാണ് ഗൗതം ഗംഭീര്‍ വിവരം അറിയിച്ചത്.

ഞങ്ങള്‍ക്ക് കോണ്‍സ്റ്റബിളിനെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുട്ടിയെ സ്വന്തം കുട്ടിയെ പോലെ വളര്‍ത്താന്‍ സാധിക്കും. കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങളും ജിജിഎഫ് ഏറ്റെടുക്കുന്നു’ എംപി ട്വിറ്ററില്‍ കുറിച്ചു.

ALSO READ: റ​സ്റ്റൊ​റന്‍റു​ക​ളി​ലും പ​ബ്ബു​ക​ളി​ലും ബാ​റു​ക​ളി​ലും മ​ദ്യം വി​ല്‍​ക്കു​വാ​ന്‍ അ​നു​മ​തി നൽകി കർണാടക സർക്കാർ

ഡല്‍ഹി സര്‍ക്കാരാണ് കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ പരാജയപ്പെടുത്തിയതെന്നും ഗംബീര്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ജീവത്യാഗം നമ്മളെല്ലാവരും ഓര്‍ക്കണം.കോവിഡ് പ്രതിരോധത്തിനായി ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം അതേ രോഗം ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന് ജോലിയായിരുന്നു പ്രധാനം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഗൗതം ഗംബീര്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button