ബംഗളൂരു: റസ്റ്റൊറന്റുകളിലും പബ്ബുകളിലും ബാറുകളിലും മദ്യം വില്ക്കുവാന് അനുമതി നൽകി യെദ്ദ്യൂരപ്പ സർക്കാർ. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിറക്കി. ഞായറാഴ്ച മുതല്‍ മേയ് 17 വരെ തുറന്നു പ്രവര്‍ത്തിക്കുവാനാണ് അനുമതി.
റീടെയ്ല്‍ വിലയക്ക് ഇവിടെ നിന്നും മദ്യം വാങ്ങുവാന്‍ മാത്രമാണ് അനുമതി. ഇവിടെ ഇരുന്നു കുടിക്കുവാന്‍ സാധിക്കില്ല. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പ്രവര്‍ത്തന സമയം.
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു 40 ദിവസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ചയാണ് കര്‍ണാടകയില്‍ മദ്യശാലകള്‍ തുറന്നത്. ചൊവ്വാഴ്ച മാത്രം 200 കോടിയുടെ മദ്യ വില്‍പ്പനയാണ് കര്‍ണാടകയില്‍ നടന്നത്.
Post Your Comments