ജയ്പൂർ; രാജസ്ഥാനെ ഞെട്ടിച്ച് അമ്മയുടെയും മകളുടെയും കൊലപാതകം, രാജസ്ഥാനില്‍ ഭര്‍ത്താവിനെ ഭാര്യ ചുട്ടുകൊന്നു.മകളുടെ സഹായത്തോടെയാണ് കൊലപാതകം.
കുടുംബ കലഹത്തെ തുടര്‍ന്നാണ് കൊലപാതകം അരങ്ങേറിയത്. വെളളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ബീക്കാനീറിലാണ് സംഭവം, വര്‍ക്ക് ഷോപ്പ് തൊഴിലാളി ശ്യാം സുന്ദര്‍ കുംഹാറാണ് ദാരുണമായി കൊല്ലപ്പെട്ടത്.
രാത്രിയിൽ ഉറങ്ങിക്കിടന്ന ശ്യാം സുന്ദറിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതികളായ ഭാര്യ പുഷ്പ (38), മകള്‍ പ്രിയങ്ക (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി കിടന്നുറങ്ങിയ ഇയാളുടെ മുറിയിലേക്ക് പ്രിയങ്കയും അമ്മ പുഷ്പയും ചെന്ന ശേഷം പ്രിയങ്ക കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പിതാവിന്റെ ശരീരത്തിലേക്ക് ഒഴിച്ചു. തുടര്‍ന്ന് തടിയില്‍ തുണി ചുറ്റി കത്തിച്ച് ദേഹത്തേക്ക് ഇടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ക്രൂരമായ കൊല നടത്തിയ ശേഷം പത്ത് കിലോമീറ്റര്‍ അകലെയുള്ള സൈനിക ബങ്കറില്‍ ഒളിച്ചിരുന്ന അമ്മയെയും മകളെയും പൊലീസ് പിടികൂടുകയായിരുന്നു. ശ്യാം സുന്ദറും ഭാര്യയും നിരന്തരം കലഹിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പോലീസിനോട് വെളിപ്പെടുത്തി.
Post Your Comments