KeralaLatest NewsNews

സൗദിയില്‍ നിന്നുള്ള മലയാളികള്‍ നാട്ടിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ : വിവരങ്ങള്‍ ഇങ്ങനെ

 

റിയാദ് : സൗദിയില്‍ നിന്നുള്ള മലയാളികള്‍ നാട്ടിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ . വിവരങ്ങള്‍ ഇങ്ങനെ. സൗദിയില്‍ നിന്നു ഇന്ത്യക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടു. വിമാനത്തിലുള്ളവരെല്ലാം മലയാളികളാണ്. റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യ- 922 വിമാനം യാത്രതിരിച്ചത്. നിശ്ചിത സമയത്തില്‍ നിന്ന് 20 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടിരിക്കുന്നത്. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 1.05 ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ഈ വിമാനത്തില്‍ അഞ്ചു വിമാന ജീവനക്കാര്‍ അടക്കം ആകെ 152 യാത്രക്കാരുള്ളത്. ഇതില്‍ 4 പേര്‍ കുട്ടികളാണ്.

Read Also : ഓപ്പറേഷന്‍ സമുദ്രസേതു : കപ്പല്‍ വഴി കേരളത്തിലെത്തുന്നത് 732 പേര്‍ : വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം

170 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ഗര്‍ഭിണികളും ദുരിതത്തിലായ തൊഴിലാളികളുമാണ് യാത്രക്കാര്‍. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ്-19 തെര്‍മല്‍ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പരിശോധനകള്‍ റിയാദ് യാത്രക്കാരില്‍ നടത്തിയിട്ടില്ല. ആദ്യ വിമാനത്തില്‍ ഉള്‍പ്പെട്ടവര്‍ ഏറെയും ഗര്‍ഭിണികളാണ്. അധികപേരും ആരോഗ്യ മാന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളില്‍ നഴ്സുമാരും തനിച്ച് ജീവിച്ചിരുന്നവരുമാണ്.

റിയാദിന് പുറമെ അല്‍ ഹസ്സ, ദവാദ്മി, അല്‍ ഖസീം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഈ വിമാനത്തിലുണ്ട്. പ്രായമായവരും വീസ കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button