
കൊച്ചി : ഓപ്പറേഷന്‍ സമുദ്രസേതു , കപ്പല്‍ വഴി കേരളത്തിലെത്തുന്നത് 732 പേര്‍. ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 19 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 732 പേരാണ്. ഇവരെ കപ്പലില്‍ കയറ്റുന്നതിനു മുന്‍പുള്ള പരിശോധനാ നടപടികള്‍ പുരോഗമിക്കുകയാണ്. മാലി വിമാനത്താവളത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. പനി ഉണ്ടോ, കോവിഡ് 19 ബാധിതനാണോ എന്നറിയാന്‍ ദ്രുത പരിശോധനയാണ് നടക്കുന്നത്. കപ്പല്‍ ഞായറാഴ്ച രാവിലെയോടെ കൊച്ചി തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാലദ്വീപിലുള്ള ഇന്ത്യക്കാര്‍ ബോട്ടുകളിലും ബസുകളിലുമായാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് തുറമുഖത്തേയ്ക്ക് എത്തിച്ചേര്‍ന്നത്. ഐഎന്‍എസ് ജലാശ്വയ്ക്ക് പുറമെ ഐഎന്‍എസ് മഗര്‍ എന്ന കപ്പലും മാലിയില്‍ നിന്ന് ഇന്ത്യക്കാരുമായി എത്തും. തൂത്തുക്കുടിയിലായിരിക്കും ഇവരെ ഇറക്കുക എന്നാണ് വിവരം.
Post Your Comments