ന്യൂഡല്‍ഹി: ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകുമെന്നും ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ തുറന്ന കൂടിയാലോചന നടത്തണം. സര്‍ക്കാര്‍ നടപടിയില്‍ സുതാര്യത അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് വേണം. 65,000 കോടി രൂപ അടിയന്തരമായി ഇതിനായി അനുവദിക്കണം. തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Post Your Comments