Latest NewsNewsEntertainment

ഒന്നിനും പ്രതിഫലം തന്നിരുന്നില്ല, ഇപ്പോഴും വലിയൊരു തുക ലഭിക്കാനുണ്ട്; അർബുദം ബാധിച്ചതോടെ ഞാൻ ബാധ്യത ആയി; കമലാഹസനുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ഗൗതമി

കമൽഹാസനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് ഗൗതമി. ആത്മാഭിമാനത്തിന് തിരിച്ചടി നേരിട്ടപ്പോഴാണ് കമലാഹാസനുമായി പിരിഞ്ഞതെന്നും ഇപ്പോൾ ഒരു ബന്ധവും ഇല്ലെന്നും അവർ വ്യക്തമാക്കി. കമലാഹാസനൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ സിനിമ അഭിനയം നിർത്തി പക്ഷെ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ വസ്ത്രാലങ്കാരം ചെയ്തിരുന്നു. പല ഹിറ്റ് സിനിമകൾക്കും ഞാൻ വസ്ത്രാലങ്കാരം നിർവഹിച്ചു. അതിൽ തന്നെ കമലഹാസൻ അഭിനയിച്ചവയും ഉണ്ടായിരുന്നു. ഒന്നിനും പ്രതിഫലം തന്നിരുന്നില്ല. ഇപ്പോഴും വലിയൊരു തുക അയാൾ എനിക്ക് തരാനുണ്ടെന്നും ഗൗതമി പറയുന്നു.

Read also: ആധിയും വെപ്രാളവും ഒന്നും ഇല്ലടാ ചക്കരെ; കുഞ്ഞേ പോ, വല്ല തരത്തിലും പോയി കളിക്ക്; വെള്ളപ്പൊക്ക കാലത്ത് ആയിരം വീടുകള്‍ വച്ചു കൊടുത്ത കെപിസിസിയുടെ പിന്മുറക്കാരല്ലേ നിങ്ങള്‍; ശബരിനാഥനെതിരെ ബെന്യാമിൻ

2010 ൽ കമലഹാസൻ ഒരു ഓൺലൈൻ ചാനൽ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമൽ അത് ഉപേക്ഷിച്ചു. കമലിന്റെ മകളാണ് ബന്ധം തകർത്തതെന്ന വാർത്തയിൽ സത്യമില്ല. അർബുദം ബാധിച്ചതോടെ ഞാൻ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button