ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ രക്ക് ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്കെന്നും, 216 ജില്ലകൾ ഇതിനോടകം കോവിഡ് മുക്തമായെന്നും ആരോഗ്യ മന്ത്രാലയ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Also read : സിബിഎസ്ഇ മാറ്റിവെച്ച 10,12 ക്ലാസുകളിലെ പരീക്ഷാതിയതി പ്രഖ്യാപിച്ചു
ജൂൺ മാസത്തോടെ രാജ്യത്ത് റെസ്റ്റൊറെന്റുകൾ തുറക്കുമോ എന്ന് പറയാൻ സാധിക്കില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം. 5231 റെയിൽവേ കോച്ചുകൾ രോഗികൾക്കായി തയ്യാറാക്കിയിട്ടുണ്ട്.. 215 സ്റ്റേഷനുകളിലായി ഐസൊലേഷൻ കോച്ചുകൾ വിന്യസിപ്പിച്ചിരിക്കുകയാണ്. കരുതൽ നിരീക്ഷണം അനിവാര്യമാണ്. ഇതുവരെ 2.5 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർഗം ജന്മ നാട്ടിലേക്ക് എത്തിച്ചുവെന്നും ഇതിനായി 222 ട്രെയിൻ സർവീസ് നടത്തിയെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
Post Your Comments