ന്യൂഡല്‍ഹി : സിബിഎസ്ഇ മാറ്റിവെച്ച 10,12 ക്ലാസുകളിലെ പരീക്ഷാതിയതി പ്രഖ്യാപിച്ചു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 1 മുതല്‍ 15 വരെയാണ് തീയതികള്‍. രാജ്യത്ത് ആകെ ഇനി നടക്കാനുള്ളത് 12 വിഷയങ്ങളിലെ പരീക്ഷകളാണ്. കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നത്. പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും.
Post Your Comments