Latest NewsKeralaNews

ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ഇന്ന് കണ്ണൂരിൽ നിന്ന് ഉത്തർപ്രദേശിലേക്ക്

കണ്ണൂർ: ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികൾ ഇന്ന് കണ്ണൂരിൽ നിന്ന് ഉത്തർപ്രദേശിലേക്ക് തിരിക്കും. ഇന്ന് ഉത്തര്‍ പ്രദേശിലേക്കും, നാളെ ജാർഖണ്ഡിലേക്കും ട്രെയിൻ പുറപ്പെടും. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ 1140 പേർ വീതം യാത്ര തിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാാളികളെ റെയിൽവേ സ്റ്റേറഷനിലെത്തിക്കും.

ബിഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്.എറണാകുളം ജില്ലയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ ഇതുവരെ മടങ്ങിയത് 7700ലധികം ഇതര സംസ്ഥാന തൊഴിലാളികളാണ്.

ALSO READ: കോവിഡ് -19: എയർ അറേബ്യ അടുത്ത മാസം മുതൽ ബുക്കിംഗ് ആരംഭിക്കുന്നു

റവന്യു, പൊലീസ്, ലേബർ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്. വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം. പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button