Latest NewsNewsIndia

കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വിളിച്ചു കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതായതോടെ ഗ്രാമത്തിലെ ഒരു യുവാവുമായി റംലത്ത് അടുപ്പത്തിലായി

തിരുനല്‍വേലി : രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. കൊലപാകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിരുനെൽവേലിയിലെ കുറിച്ചിക്കുളം ഗ്രാമവാസിയായ ശോരിമുത്തുവാണ് ഭാര്യ റംലത്തിനെ വെട്ടിക്കൊന്നത്.

കൊല്ലപ്പെട്ട റംലത്ത് മലയാളിയാണെന്നാണ് സംശയം. നേരത്തെ കേരളത്തില്‍ നിര്‍മാണ തൊഴിലാളിയായിരുന്ന ശോരിമുത്തു കേരളത്തിലെ ജോലിക്കിടെയാണ് റംലത്തിനെ പരിചയപ്പെട്ട് വിവാഹം കഴിച്ചത്. പിന്നീട് റംലത്തിനെ തിരുനെല്‍വേലിയിലെ വീട്ടിലെത്തിച്ച് ഇയാള്‍ കേരളത്തിലേക്ക് തിരികെ പോയി. തിരുനെല്‍വേലി കുരുച്ചിക്കുളത്തെ വീട്ടിലായിരുന്നു റംലത്തിന്റെ താമസം.

ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതായതോടെ ഗ്രാമത്തിലെ ഒരു യുവാവുമായി റംലത്ത് അടുപ്പത്തിലായി.   അടുത്തിടെയാണ് റംലത്തും യുവാവുമായുള്ള ബന്ധം ശോരിമുത്തുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ വിവരം ശോരിമുത്തുവിനെ അറിയിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്കെത്താനായില്ല. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച റംലത്ത് യുവാവിനൊപ്പം വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു

ചൊവ്വാഴ്ചയാണ് ശോരിമുത്തു നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാൾ ഭാര്യയെ ഫോൺ വിളിക്കുകയും തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. ആശുപത്രിയിലെത്തി കൊവിഡ് പരിശോധിനയ്ക്ക് ശേഷം ഭാര്യയുമായി സംസാരിച്ചു. പരസ്പരം സംസാരിച്ച് ശോരിമുത്തു ഭാര്യയുമായി വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അട്ടപ്പള്ളത്തുവെച്ചാണ് ശോരിമുത്തു ഭാര്യയെ ആക്രമിച്ചത്. കത്തികൊണ്ട് റംലത്തിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം ശോരിമുത്തു മൃതദേഹം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് തിരുനെല്‍വേലി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button