കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നത്തിനായി നാം പലവിധത്തിലുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നു. അവയില്‍ പ്രധാനം, കൈ ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക മുതലായവയാണ്. എന്നാല്‍ എപ്പോഴും നമ്മുടെ മുഖത്ത് ഇരിക്കുന്ന കണ്ണടയെപറ്റി ആരും ചിന്തിക്കാറില്ല. കണ്ണടയിലൂടെ കൊറോണ വൈറസ് ബാധയുണ്ടാകുമോ? കൊറോണ കാലത്ത് കണ്ണട ഉപയോഗികുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ഇതേക്കുറിച്ചാണ് തിരുവനന്തപുരം ദിവ്യപ്രഭാ കണ്ണാശുപത്രിയിലെ പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ. ദേവിന്‍ പ്രഭാകര്‍ ഇന്ന് സംസാരിക്കുന്നത്.
കൈ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നത്തിനൊപ്പം തന്നെ കണ്ണട സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറയുന്നു. വൃത്തിയാക്കിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു ഉണക്കിയ ശേഷം മുഖത്ത് വയ്ക്കുക. മുഖത്ത് വച്ചതിനു ശേഷം കഴിവതും കണ്ണടകള്‍ കൈവച്ചു അനക്കാതെയോ മുഖത്ത് നിന്ന് എടുക്കാതെയോ ഇരിക്കുക. ഇങ്ങനെ ഇടക്കിടക്ക് തൊടുമ്പോള്‍ കൈയില്‍ അണുബാധയുണ്ടെങ്കില്‍ അത് കണ്ണടയിലേക്ക് വ്യാപിക്കാന്‍ ഇടയുണ്ട്.
കണ്ണട വൃത്തിയാക്കുമ്പോള്‍ സോപ്പും വെള്ളവും ഉപയോഗിക്കുന്നതിനു പകരം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍, അതിനുള്ളില്‍ ആള്‍ക്കഹോള്‍ കണ്ടന്റ് ഉള്ളത് കൊണ്ട് കണ്ണടയുടെ ഫ്രെയിമിന് നിറവ്യത്യാസം വരാനിടയുണ്ട്. ബീച്ച്, സോഡിയം ഹൈപ്പോക്ലോറൈഡ് മുതലാവായ ഉപയോഗിച്ചാലും ഫ്രെയിമിന് മങ്ങല്‍ വരാനിടയുണ്ട്. അതുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കണ്ണടകള്‍ കഴുകുന്നതാണ് ഏറ്റവും നല്ലത്.
കൊറോണ കാലത്ത് കണ്ണടകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം.
Post Your Comments