COVID 19Latest NewsIndia

രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രതിദിന കേസുകള്‍ 800 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് കേസുകളിലെ വർദ്ധനക്ക് കാരണം പുതിയ വകഭേദമാണോ എന്ന് ആരോഗ്യ വിദഗ്ദ്ധർ സംശയിക്കുന്നു. അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കൊവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിട്ടുണ്ട്.

പ്രതിദിന കേസുകള്‍ 800 കടന്നു. രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനില്‍ 76 പേരില്‍ പുതിയ കോവിഡ് വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് 5389 കോവിഡ് രോഗികളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ മാത്രം ഇത് 1000 കടന്നു. കോവിഡ് കേസുകള്‍ കൂടിയതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ഇത് ആദ്യമായിട്ടാണ് കഴിഞ്ഞ നവംബര്‍ 14ന് ശേഷം രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 1000ത്തില്‍ കൂടുതല്‍ എത്തുന്നത്. അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്ബിബി 1.16 വൈറസിന്റെ സാന്നിധ്യം കര്‍ണാടക, പുതിച്ചേരി, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ കണ്ടെത്തി. ജനുവരി മാസത്തിലാണ് ഈ വഭേദം ആദ്യമായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണം ഇതാണെന്നാണ് നിഗമനം. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button