COVID 19Latest NewsNewsInternational

ചൈനയിലെ 60% പേർക്ക് കൊവിഡ് വരാൻ സാധ്യത, ദശലക്ഷക്കണക്കിന് ആളുകൾ മരിക്കാം: ചൈനയെ ഞെട്ടിച്ച് റിപ്പോർട്ട്

ബീജിംഗ്: കൊവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷം, ചൈനയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൈനയിലെ ആശുപത്രികൾ പൂർണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗൽ-ഡിംഗ് റിപ്പോർട്ട് ചെയ്തു. അടുത്ത 90 ദിവസത്തിനുള്ളിൽ ചൈനയുടെ 60 ശതമാനത്തിലധികം പേർക്ക് കൊവിഡ് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഭൂമിയിലെ ജനസംഖ്യയുടെ 10 ശതമാനം ആളുകൾക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് എപ്പിഡെമിയോളജിസ്റ്റ് കണക്കാക്കുന്നു, ദശലക്ഷക്കണക്കിന് ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് -19 രോഗികൾക്കായി ബീജിംഗിലെ നിയുക്ത ശ്മശാനങ്ങളിലൊന്ന് അടുത്ത ദിവസങ്ങളിൽ മൃതദേഹങ്ങളാൽ നിറഞ്ഞിരുന്നു. വൈറസ് ചൈനീസ് തലസ്ഥാനത്തിൽ പടർന്നുപിടിക്കുന്ന കാഴ്ചയാണ് കാണാനായത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CCP) ലക്ഷ്യം ‘ആരെങ്കിലും രോഗബാധിതരാവട്ടെ, മരിക്കേണ്ടവർ മരിക്കട്ടെ’ എന്നാണെന്ന് Feigl-Ding ആരോപിക്കുന്നു. നവംബർ 19 നും 23 നും ഇടയിൽ അധികാരികൾ നാല് മരണങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ചൈന ബീജിംഗിൽ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരണങ്ങൾ നടന്നിട്ടും പുറത്തുവിടാതിരിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. ചൈനീസ് തലസ്ഥാനത്തിന്റെ കിഴക്കേ അറ്റത്തുള്ള ബീജിംഗ് ഡോങ്ജിയാവോ ശ്മശാനത്തിൽ, നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ ശവസംസ്കാരം നടത്തിയെന്നാണ് റിപ്പോർട്ട്.

മാത്രമല്ല, ചൈനയിലെ പ്രധാന ഭൂപ്രദേശങ്ങളിലെ മരണങ്ങൾ വളരെ കുറവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബീജിംഗിലെ ആശുപത്രികൾ, ശവസംസ്‌കാര പാർലറുകൾ, അനുബന്ധ ശവസംസ്‌കാര വ്യവസായ ശൃംഖലകൾ എന്നിവയിൽ നടത്തിയ സർവേയിൽ മരണങ്ങൾ അനവധി ഉണ്ടായതായി റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button